diff options
author | Praveen Arimbrathodiyil <[email protected]> | 2012-07-07 15:58:44 +0530 |
---|---|---|
committer | Praveen Arimbrathodiyil <[email protected]> | 2012-07-07 15:58:44 +0530 |
commit | 8dca14677dcc749b93181ca1d0fb43dbbefa61da (patch) | |
tree | b2d51d48c2e8131632c00ce23de995d999c28aa2 /social-science2.tex | |
parent | 8d3564883b3aa1850e15d660608bc6e887b0e75e (diff) | |
download | logbook-of-an-observer-8dca14677dcc749b93181ca1d0fb43dbbefa61da.tar.gz logbook-of-an-observer-8dca14677dcc749b93181ca1d0fb43dbbefa61da.tar.xz logbook-of-an-observer-8dca14677dcc749b93181ca1d0fb43dbbefa61da.zip |
adding social science 2
Diffstat (limited to 'social-science2.tex')
-rw-r--r-- | social-science2.tex | 85 |
1 files changed, 85 insertions, 0 deletions
diff --git a/social-science2.tex b/social-science2.tex new file mode 100644 index 0000000..de653ad --- /dev/null +++ b/social-science2.tex @@ -0,0 +1,85 @@ +\section*{ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും} +\vskip 2pt + +സാധാരണ ഒരു വിഷയത്തില്‍ രണ്ടു് പോസ്റ്റ് പോയിട്ട് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നത് +വല്ല ഹിഡന്‍ അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് കാണണമെന്ന +ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത +ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണ് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി. അത് +പ്രസക്തമായ ഈ വിഷയത്തിലും അങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍ പോലും, നടന്ന ചര്‍ച്ചകളില്‍, +മറ്റാരോ ഉണ്ടാക്കിയിട്ട ഒരു അജണ്ടയിന്‍മേല്‍ ചര്‍ച്ച തുടങ്ങി, അതേ ട്രാക്കിലൂടെ പോകുന്ന ഒരു തോന്നല്‍. വേണ്ട +പലകാര്യങ്ങളും ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും +പ്രകടപ്പിച്ചു് കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനം ചെയ്തു കണ്ടില്ല. + +പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ. കുട്ടികള്‍, +ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍ നിന്നും മനസ്സിലാക്കണം എന്നതാണ് പുതിയ രീതിയുടെ സ്വഭാവം. +പുസ്തകങ്ങളേക്കാളും കുട്ടികള്‍ ആശ്രയിക്കേണ്ടത്, മാതാപിതാക്കളും, അദ്ധ്യാപകരും, മുതിര്‍ന്നപൌരന്‍മാരുമടങ്ങുന്ന +റിസോഴ്സിനെയാണ്. അവിടെ പ്രധാന ചുമതല വഹിക്കേണ്ടത് അദ്ധ്യാപകരും. കുട്ടികളെ ഇത്തരം ഒരു രീതിയില്‍ +അവരുടെ അപഗ്രഥനത്തിനുള്ള ശേഷിയെ തിരിച്ചറിയാനും, ചെറിയ നിഷ്പക്ഷമായ വിവരണങ്ങള്‍ നല്‍കാനും, +കാര്യങ്ങളേയും കാരണങ്ങളേയും തിരിച്ചറിയാനും, വസ്തുതകള്‍ മനസ്സിലാക്കാനും സഹായിക്കേണ്ടതും, നാനാവിധത്തിലുള്ള +കഴിവുകളെ അളന്ന് മാര്‍ക്കു കൊടുക്കേണ്ടതും അദ്ധ്യാപകനാണ്. ലഘുവിവരണങ്ങളും ചോദ്യങ്ങളും അടങ്ങിയ തീരെ +ലളിതമായ പാഠപുസ്തകങ്ങള്‍ക്ക് പഠനത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവയുടെ അദ്ധ്യാപന വ്യാഖ്യാനത്തിനും, +അദ്ധ്യാപനത്തിന്റെ ചുവടു പിടിച്ച് കുട്ടി നടത്തുന്ന അന്വേഷണങ്ങള്‍ക്കുമാണ് പ്രഥമസ്ഥാനം. + +പാഠത്തെക്കാളും ഗുരുവാണ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്. ഇത്രയും പ്രൊഫഷനലായ, +ഇത്രയും എഫേര്‍ട്ട് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ +സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലും കാണുമോ? മാത്രമല്ല, തങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതില്‍ അദ്ധ്യാപകര്‍ +ഇതുവരെ ഉത്ഘണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ട് അവര്‍ക്കു കാര്യം തന്നെ കൃത്യമായി +മനസ്സിലായിട്ടില്ലന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട +നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം + +\subsection*{പ്രതികരണങ്ങള്‍} + +\begin{enumerate} + +\item{അടകോടന്‍} + +വളരെ നല്ലനിരീക്ഷണം. എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, +അതില്‍ മതമില്ലാത്തവനും മതമുള്ളവനും കണക്കാണ്. അതുകൊണ്ട് പാഠപുസ്തകത്തില്‍ ശാസ്ത്രത്തോടൊപ്പം സംസ്കാരവും +പഠിപ്പിക്കട്ടെ അതില്‍ 'മതമില്ലത്ത ജീവന്‍' പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യവുമില്ല, സാമൂഹ്യമായമാറ്റങ്ങള്‍ക്കനുസരിച്ച് +എല്ലായിടത്തും സ്വയം മാറ്റം വരും. + +\item{അങ്കിള്‍} + +:) + +\item{അങ്കിള്‍} + +ജാതി ആവശ്യമില്ലെന്നു പഠിച്ചു വരുന്ന ജീവനോട് ജാതി പറഞ്ഞാലേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്നു പറഞ്ഞാല്‍ അവനു +ആശയകുഴപ്പം ഉണ്ടാകില്ലേ. മറ്റൊരിടത്ത് ഞാനിതവതരിപ്പിച്ചപ്പോള്‍, ഇത് രണ്ടും രണ്ടായിട്ട് കാണണമെന്നാണ് എന്നെ +ഉപദേശിച്ചത്. + +\item{Rajeeve Chelanat} + +``പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ''. അത്രയെങ്കിലും +കണ്ടുവല്ലോ ജിന്‍സ്. നന്നായി. അജണ്ടയും വ്യക്തം. ``ഹിഡന്‍ അജണ്ട എന്നത്, അങ്ങനെ ഒന്നുണ്ട് എന്നറിയുന്നവനു +പോലും പ്രത്യക്ഷത്തില്‍ ദൃശ്യമാവില്ല''. അത് ദൃശ്യമാകാന്‍ പിന്നെയെന്താണ് സാര്‍ ഒരു വഴി. ഒന്നു പറഞ്ഞുതരൂ. + +\item{jinsbond007} + +അങ്കിളേ, ഈ പറഞ്ഞ പാഠം തന്നെ വേറൊരു രീതിയില്‍ പഠിപ്പിച്ചാല്‍ കുട്ടിയ്ക്ക് മനസ്സിലാവുന്നത് മതവും ജാതിയും +ഒഴിവാക്കാനാവാത്തതാണെന്നാവും. അങ്ങനെയും വ്യാഖ്യാനിക്കാനും, കുട്ടി ചിന്തിച്ച് അങ്ങനെയെത്തിയാല്‍ തിരുത്താന്‍ +പാടില്ലെന്നുമുള്ള ഒരു രീതി ഉപയോഗിച്ചാല്‍. പിന്നെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങള്‍ +അവകാശമായി നല്‍കപ്പെട്ടതാണെങ്കിലും, അതു ഉപയോഗിക്കുന്നതിനു ഒരു മാനുഷിക വശം ഉണ്ടാക്കാന്‍ ഇത്തരം +ഒരു പാഠം സഹായിച്ചാല്‍ നല്ലതല്ലെ? പട്ടികജാതി സംവരണം നേടിയ കുറെ കുട്ടികളെ എനിക്ക് നേരിട്ടറിയാവുന്നതു +കൊണ്ടു പറഞ്ഞതാ. പിന്നെ രാജിവ്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചു വയ്ക്കപ്പെട്ടത് എന്നല്ലെ? +വല്ലതും ഒളിച്ചു വയ്ക്കപ്പെട്ടിട്ടുണ്ട് എന്നു തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാന ഒന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍ +എഴുതി എന്നുമാത്രം. പിന്നെ എന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ട്/ഇല്ല എന്ന ഒരാരോപണം ഒരിക്കലൂം തെളിയിക്കാന്‍ +കഴിയാത്ത ഒന്നാണ്. അതു പുറത്തു വരാനുള്ള ഒരേ ഒരു സാധ്യത അങ്ങനെ ചെയ്ത അരെങ്കിലും വ്യക്തമായി അങ്ങനെ +സമ്മതിച്ച് വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ്. അവിടെപ്പോലും ആധികാരിതയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. +ഒരു ഹിഡന്‍ അജണ്ട എന്നത് വെറും ഒരു ആരോപണമായി ഉന്നയിക്കാമെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. അജണ്ട +എന്നത് ഒരു കാര്യപരിപാടി അല്ലെ, അതു മറച്ചു വെച്ചു നടത്തുമ്പോളല്ലെ ഹിഡന്‍ അജണ്ട ആവുന്നത്? എന്നു കരുതിയാണ് +ഞാന്‍ എഴുതിയത്. മറച്ചു വച്ച് ഒരു കാര്യ പരിപാടി നടത്തുമ്പോള്‍, അത് എങ്ങനെ ഏത് രീതിയില്‍ നടത്തും? +മറ്റുപലതിന്റെയും പേരില്‍. അത്തൊരമൊരു അജണ്ട തെളിയിക്കപ്പെടണമെങ്കില്‍, പരസ്യമായി ഇതു നടത്തപ്പെട്ടു +എന്നു സംശയിക്കപ്പെട്ട കാര്യപരിപാടികളൊക്കെ വ്യക്തമായി ഹിഡന്‍ അജണ്ട എന്ന സാധനത്തിന്റെ ലക്ഷ്യങ്ങളാണ് +അല്ലെങ്കില്‍ അതുമാത്രമാണ് നിറവേറ്റിയിരുന്നത് എന്നു തെളിയിക്കണം. അതു വളരെ ദുഷ്കരവൂം, എനിക്കറിയാവുന്നിടത്തോളം +നടപ്പാക്കിയവരുടെ സഹായമില്ലാതെ തെളിയിക്കല്‍ അസാദ്ധ്യവുമാണ്. ഞാന്‍ എന്നെത്തന്നെ വിശദീകരിച്ചു എന്നു +കരുതട്ടെ. പിന്നെ പഠിക്കുന്ന കുട്ടിയേക്കാളും എനിക്ക് സംശയം പഠിപ്പിക്കുന്നവരെപ്പറ്റിയാണ്. ഇന്നത്തെ ക്ലാസ് മുറികള്‍ +ഞാന്‍ പഠിച്ച കാലത്തെയല്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു. അതെങ്ങനെയായിരുന്നു എന്നു ഞാന്‍ തൊട്ടുമുമ്പത്തെ +പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എന്റെ ആശയങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ ഞാന്‍ തന്നെയാണുത്തരവാദി. +പോയന്റ് ടു പോയന്റ് ക്ലിയര്‍ എന്ന രീതിയില്‍ ടെക്നിക്കല്‍ പേപ്പറായി എഴുതിയാല്‍ അതെന്റെ ഒരുപാടു സമയം +കാര്‍ന്നുതിന്നും. അതിനാല്‍ ദയവായി ക്ഷമിക്കുക. ഒറ്റയിരുപ്പിന് എനിക്ക് മനസ്സില്‍ തോന്നിയതെല്ലാം എഴുതി, വീണ്ടും +വ്യക്തമായി വായിച്ച് പോലും നോക്കാതെയാണ് ഞാനിത് പ്രസിദ്ധീകരിച്ചത്. അതിന്റെ തെറ്റും കുറ്റങ്ങളും പൊറുക്കുക. + +\end{enumerate} + +\newpage |